തെറ്റു പറ്റി; വിന്‍ഡീസ് ക്യാപ്റ്റനോട് ക്ഷമ ചോദിച്ച് അമ്പയര്‍


1 min read
Read later
Print
Share

ഗൗള്‍ഡിനെ അഭിനന്ദിച്ച് നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്‌

ഹൈദരാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൃഥ്വി ഷായുടെ അരങ്ങേറ്റം സ്വപ്‌നതുല്ല്യമായിരുന്നു. ആദ്യ ടെസ്റ്റില്‍ പുറത്താകാതെ 134 റണ്‍സടിച്ച പതിനെട്ടുകാരന്‍ രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 70ഉം 33ഉം റണ്‍സ് നേടിയിരുന്നു. ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ നേടിയപ്പോള്‍ പൃഥ്വി ഷായുടെ പങ്ക് നിര്‍ണായകമാകുകയും ചെയ്തു. പൃഥ്വി ഷായെ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കുകയും ചെയ്തു.

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ പൃഥ്വി ഷാ പുറത്തായതായിരുന്നു. എന്നാല്‍ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡിന്ഡറെ തീരുമാനം പൃഥ്വി ഷായ്ക്ക് ജീവന്‍ തിരിച്ചുനല്‍കി. തന്റെ തെറ്റ് തിരിച്ചറിഞ്ഞ അമ്പയര്‍ ഹോള്‍ഡറോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഇതോടെ ഗൗള്‍ഡിനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തുവന്നത്.

ഹോള്‍ഡറിന്റെ ഒരു ഷോട്ട് പിച്ച് പന്തില്‍ പൃഥ്വി ഷാ വിക്കറ്റിന് മുന്നില്‍ കുരുങ്ങേണ്ടതായിരുന്നു. എന്നാല്‍ ഗൗള്‍ഡ് നോട്ട് ഔട്ട് വിധിച്ചു. പക്ഷേ റീപ്ലേകളില്‍ അത് വിക്കറ്റാണെന്ന് മനസ്സിലായി. ഇതോടെ ഗൗള്‍ഡിനെ നോക്കി ഹോള്‍ഡര്‍ ചിരിച്ചു. തുടര്‍ന്ന് ഗൗള്‍ഡ് വിന്‍ഡീസ് ക്യാപ്റ്റനോട് സോറി പറയുകയായിരുന്നു.

Content Highlights: Ian Gould Says Sorry To Jason Holder After Umpiring Error In second Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram