ഇന്ത്യക്കാരിയെ വിവാഹം ചെയ്യാന്‍ പോകുന്നോ? പ്രതികരണവുമായി പാക് ക്രിക്കറ്റ് താരം


1 min read
Read later
Print
Share

സാനിയ മിര്‍സയെ വിവാഹം ചെയ്ത ഷുഐബ് മാലിക്കിനു പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു മരുമകനെ കൂടി ലഭിക്കാന്‍ പോകുന്നുവെന്ന തരത്തിലായിരുന്നു ഹസന്‍ അലിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചത്

ഇസ്ലാമാബാദ്: ഇന്ത്യക്കാരിയെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി.

ദുബായില്‍ സ്ഥിരതാമസമാക്കിയ ഹരിയാന സ്വദേശിയായ ഷമിയ അര്‍സൂ എന്ന യുവതിയെ ഹസന്‍ അലി ഓഗസ്റ്റ് 20-ന് ദുബായില്‍ വെച്ച് വിവാഹം ചെയ്യാന്‍ പോകുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യത്തില്‍ ട്വിറ്ററിലൂടെയായാണ് താരം പ്രതികരിച്ചിരിക്കുന്നത്. '' എനിക്ക് ഒരു കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എന്റെ വിവാഹം ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഞങ്ങളുടെ കുടുംബങ്ങള്‍ നേരില്‍ കണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. എന്നിട്ട് എല്ലാം അറിയിക്കാം'' ഹസന്‍ അലി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്ത ഷുഐബ് മാലിക്കിനു പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു മരുമകനെ കൂടി ലഭിക്കാന്‍ പോകുന്നുവെന്ന തരത്തിലായിരുന്നു ഹസന്‍ അലിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചത്.

ഹരിയാന സ്വദേശിയായ ഷമിയ അര്‍സൂവാണ് വധുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടില്‍ നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷമിയ സൗകാര്യ എയര്‍ലൈനില്‍ ജോലി ചെയ്യുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ ഷമിയയുടെ ബന്ധുക്കള്‍ ന്യൂഡല്‍ഹിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ദുബായിലുള്ള ഒരു സുഹൃത്തു വഴിയാണ് ഹസന്‍ അലി ഷാമിയയെ പരിചയപ്പെട്ടതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന്‍ അലി. 2016-ലാണ് അലി പാകിസ്താനായി അരങ്ങേറിയത്. ഇതുവരെ ഒമ്പത് ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 30 ട്വന്റി 20 മത്സരങ്ങളിലും പാക് കുപ്പായമണിഞ്ഞിട്ടുണ്ട്.

Content Highlights: Hasan Ali On Reports Of Wedding With Indian Woman

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram