ഒടുവില്‍ പാണ്ഡ്യ പുറംലോകം കണ്ടു, ക്രുനാലിനൊപ്പം


നടപടി നേരിട്ടതിനു പിന്നാലെ പാണ്ഡ്യ വീടിനുള്ളില്‍ തന്നെ കഴിയുകയാണെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും വ്യക്തമാക്കി പിതാവ് ഹിമാന്‍ഷു പാണ്ഡ്യ ദിവസങ്ങള്‍ക്കു മുമ്പ് രംഗത്തെത്തിയിരുന്നു.

മുംബൈ: സ്വകാര്യ ടെലിവിഷന്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐ നടപടി നേരിടുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒടുവില്‍ വീടിനു പുറത്തിറങ്ങി. ഷോയിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ബി.സി.സി.ഐ പാണ്ഡ്യയേയും ലോകേഷ് രാഹുലിനെയും ഓസീസ് പര്യടനത്തില്‍ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നു.

നടപടി നേരിട്ടതിനു പിന്നാലെ പാണ്ഡ്യ വീടിനുള്ളില്‍ തന്നെ കഴിയുകയാണെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും വ്യക്തമാക്കി പിതാവ് ഹിമാന്‍ഷു പാണ്ഡ്യ ദിവസങ്ങള്‍ക്കു മുമ്പ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയ്‌ക്കൊപ്പം ഹാര്‍ദിക് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പാണ്ഡ്യയേയും രാഹുലിനെയും വിലക്കിയ കാര്യം സുപ്രീം കോടതി തന്നെ നിയോഗിച്ച ഇടക്കാല ഭരണസമിതി (സി.ഒ.എ) കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ഇരുവര്‍ക്കുമെതിരായ നടപടിയില്‍ വ്യക്തത വരാതിരിക്കുന്നതിനാല്‍ ഇവരെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇരുവരുടെയും ദേശീയ ടീമിലേക്കു മടങ്ങിവരവ് നീളുമെന്ന് ഉറപ്പായി.

ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ മുറിയില്‍ നിന്ന് 18 വയസിനുള്ളില്‍ തന്നെ പിതാവ് കോണ്ടം കണ്ടെത്തിരുന്നെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.

Content Highlights: hardik pandya, krunal pandya, mumbai airport, Koffee with Karan controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram