ബാറ്റിങ് വെടിക്കെട്ടിന് പേര് കേട്ട ബിഗ് ബാഷ് ലീഗില്‍ ഒരൊറ്റ ക്യാച്ചു കൊണ്ട് താരമായിരിക്കുകയാണ് ഒരു പെണ്‍കുട്ടി. ബിഗ് ബാഷിലെ വനിതാ ടീമുകളിലൊന്നായ ബ്രിസ്ബണ്‍ ഹീറ്റിന്റെ താരമായ ഹെയ്തി ബിര്കെറ്റാണ് വിസ്മയമായ ഒരു ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.
ബ്രിസ്ബണ്‍ ഹീറ്റും സിഡ്നി തണ്ടറും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ക്യാച്ച് പിറന്നത്. സിഡ്നിയുടെ ബാറ്റ്സ്മാന് നീട്ടിയടിച്ച പന്ത് ബൗണ്ടറി ലൈനിനരികില്‍ നിന്ന് ശരവേഗത്തില്‍ കുതിച്ചെത്തിയ ഹെയ്തി കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്യാച്ച് കണ്ട് എല്ലാവരും ഒരു നിമിഷം നിശബ്ദരായിപ്പോയി. ഏതായാലും എല്ലാവരെയും അദ്ഭുതപ്പെടുത്തിയ ഈ ക്യാച്ച് ഇപ്പോള്‍ ട്വിറ്ററിലെ ചര്‍ച്ചാ വിഷയമാണ്.
2 screaming catches from Haidee Birkett! #TurnUpTheHeat#WBBL02pic.twitter.com/hhsea1Xhqy
— Brisbane Heat WBBL (@HeatWBBL) 2 January 2017