സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശിഖര്‍ ധവാനെയും ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍. ധവാന് പകരം രാഹുലിനെയും ഭുവനേശ്വറിന് പകരം ഇഷാന്ത് ശര്‍മ്മയെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്.
ധവാന്റെ തലയ്ക്ക് മുകളില്‍ ഒരു വാളുണ്ടെന്നും ഒരു കളിയില്‍ മോശമായാല്‍ അടുത്ത കളിയില്‍ പുറത്താണ് സ്ഥാനമെന്നും ഗവാസ്‌ക്കര്‍ വിമര്‍ശിച്ചു. ഒന്നാം ടെസ്റ്റില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറിനെ മാറ്റിയത് ഉചിതമായില്ലെന്നും ഗവാസ്‌ക്കര്‍ അഭിപ്രായപ്പെട്ടു. ഭുവിയെ നിലനിര്‍ത്തി ഇഷാന്തിനുവേണ്ടി ബുംറയേയോ ഷമിയേയോ മാറ്റുന്നതായിരുന്നു നല്ലതെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.
ഒന്നാം ടെസ്റ്റില്‍ ആതിഥേയരുടെ മൂന്നു വിക്കറ്റുകള്‍ തുടക്കത്തില്‍ പിഴുത ഭുവനേശ്വറിനെ മാറ്റിയതും ഉചിതമായില്ല. ഭുവിയെ നിലനിര്‍ത്തി ഇഷാന്തിനുവേണ്ടി ബുംറയെയോ ഷമിയെയോ മാറ്റുന്നതായിരുന്നു നല്ലത് -ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.
ഭുവനേശ്വറിനെ തഴഞ്ഞത് തന്നെ അതിശയപ്പെടുത്തിയെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. ആദ്യ ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവു തെളിയിച്ച കളിക്കാരനാണ് ഭുവി. അങ്ങനെയൊരാളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് തന്നെ അതിശയപ്പെടുത്തിയെന്നും ലക്ഷ്മണ്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡും ടീം സെലക്ഷനെ പരിഹസിച്ച് രംഗത്തെത്തി.