സെലക്ടര്‍മാര്‍ക്കെന്താ കരുണ്‍ നായരെ ഇഷ്ടമല്ലേ? ടീമിലെടുക്കാത്ത നടപടി വിവാദത്തില്‍


2 min read
Read later
Print
Share

പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി എന്നതു ശരിതന്നെ എങ്കിലും കരുണ്‍ ടീം മാനേജ്മെന്റിന്റെ ഇഷ്ടതാരമല്ല. തനിക്കെന്തുകൊണ്ട് അവസരം തരുന്നില്ലെന്ന് ചോദിക്കാനുള്ള അവകാശം കരുണിനുണ്ട്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിലേക്ക് കരുണ്‍ നായര്‍ക്ക് പകരം ഹനുമ വിഹാരിയെ ഉള്‍പ്പെടുത്തിയ നടപടി വിവാദമാകുന്നു.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് വിഹാരി ടീമില്‍ ഇടംനേടിയത്. ആദ്യമേ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്ന കരുണിനെ പരിഗണിക്കാതെ അവസാന രണ്ടു ടെസ്റ്റുകള്‍ക്ക് മാത്രമുള്ള ടീമിലേക്ക് പരിഗണിച്ച വിഹാരിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

നേരത്തെ അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിനുള്ള ടീമിലും കരുണിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്തിമ ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. മുന്‍നിര താരങ്ങള്‍ പലരും ഇംഗ്ലണ്ടില്‍ ശരാശരി പ്രകടനം പോലും പുറത്തെടുക്കാത്ത സാഹചര്യത്തിലും കരുണിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല.

കരുണിനെ തുടര്‍ച്ചയായി ഇത്തരത്തില്‍ പുറത്തിരുത്തുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ രംഗത്തെത്തി. കരുണ്‍ നായരെ ടീം മാനേജ്മെന്റിന് ഇഷ്ടമല്ലാത്തതിനാലാണ് അദ്ദേഹത്തിന് അവസരം ലഭിക്കാതിരിക്കുന്നതെന്ന് ഗവാസ്‌ക്കര്‍ തുറന്നടിച്ചു.

പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി എന്നതു ശരിതന്നെ എങ്കിലും കരുണ്‍ ടീം മാനേജ്മെന്റിന്റെ ഇഷ്ടതാരമല്ല. തനിക്കെന്തുകൊണ്ട് അവസരം തരുന്നില്ലെന്ന് ചോദിക്കാനുള്ള അവകാശം കരുണിനുണ്ട്. അതിനുള്ള ഉത്തരം കരുണ്‍ അര്‍ഹിക്കുന്നുണ്ടെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരമാണ് കരുണ്‍. കഴിഞ്ഞ തവണ ജയന്ത് യാദവിനായി ടീം മനേജ്‌മെന്റ് കരുണിനെ തഴഞ്ഞു. സെലക്ടര്‍മാരാണ് കരുണിനെ ടീമിലെടുത്തത് എന്നാല്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ വീണ്ടും തഴയുകയാണ്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയില്ലെന്ന കാരണത്താലാണ് കരുണ്‍ ടീമിന് പുറത്തായത്. പിന്നീട് പലപ്പോഴും ടീമിലെടുത്തിട്ടും കളിക്കാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ടീം മാനേജ്‌മെന്റ് പറയണമെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

''എത്ര ഇന്ത്യക്കാര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറിയുണ്ട്. വീരേന്ദര്‍ സെവാഗിന് രണ്ടും കരുണ്‍ നായര്‍ക്ക് ഒന്നും. എന്നിട്ടും നിങ്ങള്‍ അദ്ദേഹത്തിന് ഒരു അവസരം നല്‍കുന്നില്ല. എന്താണ് ഇനിയും നിങ്ങള്‍ അദ്ദേഹത്തോട് പറയാന്‍ പോകുന്നത്. നിങ്ങളൊരു നല്ല കളിക്കാരനാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല എന്നാണോ? '', ഗവാസ്‌ക്കര്‍ ചോദിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളില്‍ വിരാട് കോലിയൊഴികെ മറ്റൊരു താരത്തിനും പറയത്തക്ക പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലും കരുണിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. 2016-ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു കരുണിന്റെ ട്രിപ്പിള്‍ സെഞ്ചുറി. ഇതും ടീം മാനേജ്‌മെന്റ് പരിഗണിച്ചിട്ടില്ല.

Content Highlights: gavaskar infuriated by karun nair's exclusion from the playing xi for 5th test

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram