അന്ധവിശ്വാസം ദക്ഷിണാഫ്രിക്കന്‍ ടീമിലും; ടോസ് നേടാന്‍ പത്തൊമ്പതാമത്തെ അടവുമായി ഡൂപ്ലെസി


1 min read
Read later
Print
Share

സ്ഥിരമായി ടോസ് നഷ്ടമാകാന്‍ തുടങ്ങിയാല്‍ ഒരു നായകന്‍ എന്തുചെയ്യും. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയോടാണ് ചോദ്യമെങ്കില്‍ അദ്ദേഹത്തിന്റെ പക്കല്‍ കൃത്യമായ ഉത്തരമുണ്ട്.

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റില്‍ പലപ്പോഴും ടോസ് ഒരു നിര്‍ണായക ഘടകമാകാറുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ പ്രത്യേകിച്ചും. ഇതു പോലെ മഴ ഭീഷണിയുള്ളപ്പോഴും ഡേ നൈറ്റ് മത്സരങ്ങളിലും ടോസ് നിര്‍ണായകം തന്നെ.

എന്നാല്‍ സ്ഥിരമായി ടോസ് നഷ്ടമാകാന്‍ തുടങ്ങിയാല്‍ ഒരു നായകന്‍ എന്തുചെയ്യും. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയോടാണ് ചോദ്യമെങ്കില്‍ അദ്ദേഹത്തിന്റെ പക്കല്‍ കൃത്യമായ ഉത്തരമുണ്ട്.

ജെ.പി ഡുമിനിയെ കൊണ്ട് നാണയം ടോസ് ചെയ്യിക്കുക. നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും ടോസ് നഷ്ടമാകുന്ന ഡൂപ്ലെസി, ടോസ് ജയിക്കാന്‍ ഒടുവില്‍ കണ്ടെത്തിയ മാര്‍ഗമാണിത്.

തുടര്‍ച്ചയായി ആറു തവണ ടോസില്‍ പരാജയപ്പെട്ട ശേഷമാണ് ഡൂപ്ലെസി ഈ അറ്റകൈ പ്രയോഗത്തിന് മുതിര്‍ന്നത്. സിംബാബ്വേക്കെതിരായ പരമ്പരയിലുള്‍പ്പെടെയായിരുന്നു ഇത്. ഇതോടെ സിംബാബ്വേയുമായുള്ള ആദ്യ ടിട്വന്റി മത്സരത്തില്‍ ടോസ് ചെയ്യാനായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുമിനിയെ ക്ഷണിക്കുകയായിരുന്നു.

അന്തിമ ഇലവനില്‍ പോലും ഉള്‍പ്പെടാതിരുന്ന ഡുമിനിയാണ് നാണയം ടോസ് ചെയ്തത്. ഡൂപ്ലെസിയുടെ നീക്കം ഫലിക്കുകയും ദക്ഷിണാഫ്രിക്ക ടോസ് വിജയിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഡൂപ്ലെസി തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഒരു നായകനു വേണ്ട ഏറ്റവും വലിയ ഗുണം സ്വന്തം ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ്. അതുകൊണ്ടാണ് ജെ.പി ഡുമിനിയെ ഒരു സ്‌പെഷ്യലിസ്റ്റ് കോയിന്‍ ടോസറാക്കി കളത്തിലിറക്കിയതെന്നും ഡൂപ്ലെസി പറഞ്ഞു.

ഐ.സി.സി നിയമപ്രകാരം മത്സരം നടക്കുന്ന മൈതാനത്ത് മാച്ച് റഫറിക്ക് മുന്നില്‍ വെച്ചാണ് ടോസ് ചെയ്യേണ്ടത്. ക്യാപ്റ്റന്‍ ഇല്ലെങ്കില്‍ വൈസ് ക്യാപ്റ്റന് ടോസ് ചെയ്യാം.

Content Highlights: faf du plessis gets in jp duminy as specialist coin tosser for south africa

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram