വീണ്ടും തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്; പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി


1 min read
Read later
Print
Share

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് രണ്ടാം മത്സരത്തിലെ പോലെതന്നെ തകര്‍ന്നടിയുകയായിരുന്നു.

സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20-യിലും തകര്‍ന്നടിഞ്ഞ് പേരുകേട്ട വിന്‍ഡീസ് ബാറ്റിങ്‌ നിര. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 13 ഓവറില്‍ വെറും 71 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി.

മൂന്നോവറില്‍ വെറും ഏഴു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഡേവിഡ് വില്ലിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യ പന്തില്‍ തന്നെ ഷായ് ഹോപ്പിന്റെ വിക്കറ്റെടുത്താണ് വില്ലി തുടങ്ങിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് രണ്ടാം മത്സരത്തിലെ പോലെതന്നെ തകര്‍ന്നടിയുകയായിരുന്നു. 11 റണ്‍സ് വീതമെടുത്ത ജോണ്‍ കാമ്പെല്‍, ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരന്‍ എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍മാര്‍. ക്രിസ് ഗെയില്‍ മൂന്നാം മത്സരത്തില്‍ കളിച്ചില്ല.

തോല്‍വിയോടെ തുടര്‍ച്ചയായ രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ കുറഞ്ഞ സ്‌കോര്‍ നേടുന്ന ടീമെന്ന നാണക്കേട് വിന്‍ഡീസിന്റെ പേരിലായി.

മറുപടി ബാറ്റിങ്ങില്‍ അലക്‌സ് ഹെയ്ല്‍സ് (20), ജോണി ബെയര്‍സ്‌റ്റോവ് (37) എന്നിവരുടെ വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് വിജയത്തിലെത്തിയത്.

Content Highlights: england beat west indies in 3rd t20 win the series

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram