ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമാകാന്‍ സാധ്യത. ധവാന്റെ കാലിനേറ്റ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണിത്. നേരത്തെ വിന്‍ഡീസ് പരമ്പരയിലെ ട്വന്റി 20 ടീമിലും ഉള്‍പ്പെട്ടിരുന്ന ധവാന് പരിക്ക് കാരണം കളിക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം ധവാന് പകരം മലയാളി താരം സഞ്ജു സാംസണ്‍ പകരക്കാരനായി എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ട്വന്റി 20 ടീമില്‍ ധവാന് പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ഡിസംബര്‍ 15-നാണ് വിന്‍ഡിസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.
എന്നാല്‍ സഞ്ജുവിനൊപ്പം ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, യുവതാരം ശുഭ്മാന്‍ ഗില്‍, മുംബൈ താരം പൃഥ്വി ഷാ എന്നിവരും ധവാന്റെ പകരക്കാരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Dhawan may miss the ODI series due to injury; Sanju again on list
Share this Article
Related Topics