അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യയെ കര കയറ്റിയത് ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി ഇന്നിങ്‌സാണ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും മറ്റൊരറ്റത്ത് പിടിച്ചു നിന്ന പൂജാര ഇന്ത്യയുടെ സ്‌കോര്‍ 200 റണ്‍സ് കടത്തി. 245 പന്തുകള്‍ നേരിട്ട താരം 123 റണ്‍സെടുത്ത് റണ്‍ഔട്ടിലൂടെ പുറത്താകുകയായിരുന്നു.
പാറ്റ് കുമ്മിന്‍സിന്റെ നേരിട്ടുള്ള ഏറിലായിരുന്നു പൂജാരയുടെ ഔട്ട്. അത് കാണാന്‍ മനോഹരമായ ഒരു റണ്‍ഔട്ടായിരുന്നു. 88-ാം ഓവറിലെ അഞ്ചാം പന്തില്‍ പൂജാര സിംഗിളിനായി ഓടി. എന്നാല്‍ ക്രീസിലേക്ക് എത്തുന്നതിന് ഏതാനും നിമിഷം മുമ്പ് കുമ്മിന്‍സിന്റെ ഏറ് ബെയ്ല്‍ ഇളക്കി.
റണ്‍ഔട്ടിലൂടെ പുറത്തായതില്‍ തനിക്ക് നിരാശയുണ്ടെന്നും കുമ്മിന്‍സിന്റേത് മികച്ച ഫീല്‍ഡിങ്ങായിരുന്നുവെന്നും ഒന്നാം ദിവസത്തെ മത്സരശേഷം പൂജാര വ്യക്തമാക്കി. ഈ വര്‍ഷം ഇത് നാലാം തവണയാണ് റണ്‍ഔട്ടിലൂടെ പൂജാര പുറത്താകുന്നത്.
Content Highlights: Cummins Runout Social Media Trend India vs Australa First Test