ആന്റിഗ്വ: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ ഏകദിന ടീമില്‍ തിരിച്ച് വിളിച്ച് വിന്‍ഡീസ്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള 14 അംഗ ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. ബാറ്റ്‌സ്മാന്‍ എവിന്‍ ലൂയിസും ടീമില്‍ തിരിച്ചെത്തി.
2018 ജൂലൈയില്‍ ബംഗ്ലാദേശിനെതിരെയാണ് ഗെയ്ല്‍ അവസാനം കളിച്ചത്. പിന്നീട് ഇന്ത്യന്‍ പര്യടനത്തിലും ബംഗ്ലാദേശ് പര്യടനത്തിലും ഗെയ്ല്‍ ഉണ്ടായിരുന്നില്ല. അതേസമയം അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗിലും ടി ടെന്‍ ലീഗിലും ഗെയ്ല്‍ കളിച്ചിരുന്നു.
നിക്കോളാസ് പ്യൂരന്‍ ഏകദിന ജഴ്‌സിയില്‍ വിന്‍ഡീസിനായി അരങ്ങേറും. എട്ട് ട്വന്റി-20 മത്സരങ്ങള്‍ വിന്‍ഡീസിനായി കളിച്ചിട്ടുള്ള താരമാണ് നിക്കോളാസ്. പരിചയ സമ്പന്നനായ മര്‍ലോണ്‍ സാമുവല്‍സ് പരിക്ക് കാരണം പരമ്പരയില്‍ കളിക്കില്ല. ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഈ പരമ്പരയെ കാണുന്നതെന്നാണ് വിന്‍ഡീസ് സെലക്ടര്‍മാര്‍ വ്യക്തമാക്കി.
Content Highlights: Chris Gayle back in West Indies odi squad