കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
''ധോനിയുടെ ഭാവിയുടെ കാര്യത്തില്‍ ടീമിന് നല്ല വ്യക്തതയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങനെ പൊതുഇടത്തില്‍ ചര്‍ച്ചചെയ്യേണ്ടവയല്ല. ഇക്കാര്യത്തെ കുറിച്ച് ധോനിക്കും സെലക്ടര്‍മാര്‍ക്കും ഇടയില്‍ ധാരണയായിട്ടുണ്ട്. സമയമാകുമ്പോള്‍ നിങ്ങള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വരും'', ഗാംഗുലി പറഞ്ഞു.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കിവീസിനെതിരായ പരാജയത്തിനു ശേഷം ധോനി ടീം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ലോകകപ്പിനു പിന്നാലെ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യത്തിലും ധോനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ ഈ വിഷയത്തെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ജനുവരി വരെ ഇതിനെ കുറിച്ച് തന്നോട് ഒന്നും ചോദിക്കരുതെന്നായിരുന്നു ധോനിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഗാംഗുലിയുടെ പ്രതികരണം.
Content Highlights: certain things cannot be said on public platform Sourav Ganguly on MS Dhoni
Share this Article
Related Topics