സിഡ്‌നി: ബാറ്റിങ്ങില്‍ മികവ് തുടരുമ്പോഴും പലപ്പോഴും കോലിയിലെ ക്യാപ്റ്റനെ ക്രിക്കറ്റ് വിദഗ്ധര്‍ക്ക് അത്ര മതിപ്പില്ലായിരുന്നു. എന്നാല്‍ സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം തന്റെ ക്യാപ്റ്റന്‍സി മികവ് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ് വിരാട് കോലി.
ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നിനെ പുറത്താക്കാന്‍ പുറത്താക്കാന്‍ കോലി പ്രയോഗിച്ച തന്ത്രമാണ് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിന് പകരം ടീമിലെത്തിയ ലബുഷെയ്‌ന് 38 റണ്‍സെടുത്തു നില്‍ക്കെയാണ് കോലി മുഹമ്മദ് ഷമിയും രഹാനെയുമൊത്ത് താരത്തെ പുറത്താക്കാനുള്ള തന്ത്രം ആവിഷ്‌കരിച്ചത്.
ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് പുറത്തായതിന് ശേഷം ഓസീസ് ബാറ്റിങ്ങിനെ മുന്നോട്ടുനയിക്കുകയായിരുന്നു ലബുഷെയ്ന്‍. പന്ത് പഴകിത്തുടങ്ങിയതോടെ റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ ബാറ്റ്‌സ്മാന്‍ സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കാന്‍ ആരംഭിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോലി ഉടന്‍ തന്നെ രഹാനെയെ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ചെറിയ മാറ്റത്തോടെ നിര്‍ത്തി.
ഷമി എറിഞ്ഞ തൊട്ടടുത്ത പന്ത് ലബുഷെയ്ന്‍ അടിച്ചത് രഹാനെയുടെ കൈകളിലേക്ക് തന്നെ. രഹാനെ തന്റെ വലത്തോട് ഡൈവ് ചെയ്ത് പന്ത് കൈയിലാക്കി. മിഡ് വിക്കറ്റ് ഏരിയയില്‍ കോലി വരുത്തിയ ഫീല്‍ഡിങ് മാറ്റം മനസിലാക്കാന്‍ ലബുഷെയ്‌ന് സാധിച്ചില്ല. നേരത്തെ കളിച്ച ഷോട്ട് ആവര്‍ത്തിച്ച താരത്തിന് പിഴയ്ക്കുകയായിരുന്നു.
വിക്കറ്റ് വീണതിനു പിന്നാലെ കമന്ററി ബോക്‌സിലുണ്ടായിരുന്ന ക്ലാര്‍ക്കും വോണും കോലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തുകയും ചെയ്തു. ലബുഷെയ്‌നിന്റെ വിക്കറ്റ് വീണതോടെ ഓസീസ് നാലിന് 152 റണ്‍സെന്ന നിലയിലായി. മൂന്നാം ദിനം വെളിച്ച കുറവ് മൂലം നേരത്തെ കളി അവസാനിച്ചപ്പോള്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിട്ടുണ്ട്.
Content Highlights: Captain Virat Kohli sets up Marnus Labuschagne with fielding masterstroke