400 റണ്‍സ് റെക്കോഡ് മറികടക്കാന്‍ സാധിക്കുന്നത് രണ്ട് ഇന്ത്യക്കാര്‍ക്കെന്ന് ലാറ; ഒരാള്‍ കോലിയല്ല


2 min read
Read later
Print
Share

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ക്ക് 400 റണ്‍സ് മറികടക്കാനുള്ള അവസരം നല്‍കണമായിരുന്നുവെന്നും ലാറ അഭിപ്രായപ്പെട്ടു

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിലെ പ്രതിഭാധനരായ താരങ്ങളില്‍ മുന്‍നിരയില്‍ തന്നെയാണ് വിന്‍ഡീസ് താരം ബ്രയാന്‍ ലാറയുടെ സ്ഥാനം. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗസ സ്‌കോര്‍ എന്ന റെക്കോഡ് ലാറയുടെ പേരിലാണ്. ടെസ്റ്റില്‍ 400 റണ്‍സെടുക്കുന്ന ആദ്യ താരമെന്ന നേട്ടം ഇന്നും ലാറയുടെ പക്കല്‍ ഭദ്രമായി തുടരുകയാണ്.

പാകിസ്താനെതിരേ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 335 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനാല്‍ വാര്‍ണര്‍ക്ക് റെക്കോഡിലേക്ക് ശ്രമിച്ചുനോക്കാനായില്ല.

ഇപ്പോഴിതാ തന്റെ 400 റണ്‍സെന്ന റെക്കോഡ് മറികടക്കാന്‍ സാധിക്കുക രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ലാറ. ഓപ്പണര്‍ രോഹിത് ശര്‍മയും അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായുമാണ് തന്റെ റെക്കോട് മറികടക്കാന്‍ ശേഷിയുള്ള താരങ്ങളെന്ന് ലാറ പറയുന്നു.

തന്റേതായ ദിവസത്തില്‍ നല്ല പിച്ചില്‍ മികച്ച തുടക്കം ലഭിച്ചാല്‍ രോഹിത് ആ റെക്കോഡ് മറികടക്കുമെന്ന് ലാറ അഭിപ്രായപ്പെട്ടു. പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് രോഹിത് എന്നും ലാറ കൂട്ടിച്ചേര്‍ത്തു.

ഈ നേട്ടം മറികടക്കാന്‍ ആക്രമിച്ച് കളിക്കുന്ന ഒരു താരത്തിന് മാത്രമേ സാധിക്കൂ. പൃഥ്വി ഷാ അത്തരത്തില്‍ ഒരാളാണ്. 19 വയസ് പ്രായമേ അവനുള്ളൂ, വലിയൊരു കരിയര്‍ തന്നെ ഷായ്ക്ക് മുമ്പില്‍ തുറന്നുകിടപ്പുണ്ട്. വൈകാതെ പൃഥ്വിക്ക് ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നും തന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിയുമെന്നും ലാറ വ്യക്തമാക്കി.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ക്ക് 400 റണ്‍സ് മറികടക്കാനുള്ള അവസരം നല്‍കണമായിരുന്നുവെന്നും ലാറ അഭിപ്രായപ്പെട്ടു. ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനിരിക്കുകയായിരുന്നു എന്ന കാര്യം ശരിതന്നെ. പക്ഷേ റെക്കോഡ് മറികടക്കാനായി അഞ്ചോ പത്തോ ഓവര്‍ കൂടി അദ്ദേഹത്തിന് നല്‍കാമായിരുന്നു. നല്ലൊരു ട്വന്റി 20 താരമായ അദ്ദേഹത്തിന് അതിന് സാധിക്കുമായിരുന്നുവെന്നും ലാറ ചൂണ്ടിക്കാട്ടി.

Content Highlights: Brian Lara reveals which TWO Indian cricketers can break his 400 record

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram