മുംബൈ: ശ്രീലങ്ക എ-യ്‌ക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇരുടീമിലും ഇടം നേടി. അതേസമയം ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി സാംസണ് ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല.
കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ജലജ് സക്‌സേനയും ഇരുടീമിലും ഇല്ല. ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചല് നയിക്കും. ഇഷാന്‍ കിഷനാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടി.
രണ്ട് ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് 25-നാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുക. ഏകദിന മത്സരങ്ങള്‍ ജൂണ്‍ ആറിന് തുടങ്ങും.
Content Highlights: BCCI Picks India A Team for the Series Against Sri Lanka A