ന്യൂഡല്‍ഹി: ക്രിക്കറ്റ് പിച്ചില്‍ ബൗണ്‍സറുകള്‍ കാരണമുള്ള പരിക്കുകള്‍ വര്‍ധക്കുന്നതിനിടെ ഹെല്‍മറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ദേശവുമായി ബി.സി.സി.ഐ.
ആന്റി കണ്‍കഷന്‍ ഹെല്‍മറ്റുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ളതാണ് നിര്‍ദേശം. കഴുത്തിനും സംരക്ഷണമൊരുക്കുന്ന തരത്തിലുള്ള ഹെല്‍മറ്റ് ധരിക്കണമെന്നാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് കഴുത്തിനുകൂടി സംരക്ഷണമൊരുക്കുന്ന തരത്തിലുള്ള ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നത്.
ആഷസ് ടെസ്റ്റിനിടെ ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ സ്റ്റീവ് സ്മിത്തിന് പരിക്കേറ്റതോടെയാണ് ബാറ്റ്‌സ്മാന്‍മാരുടെ സുരക്ഷ വീണ്ടും ചര്‍ച്ചയായത്. ആര്‍ച്ചറുടെ ബൗണ്‍സര്‍ സ്മിത്തിന്റെ കഴുത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്മിത്ത് മൂന്നാം ആഷസ് ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്.
Content Highlights: BCCI briefs players on anti-concussion helmets
Share this Article
Related Topics