മുംബൈ: അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ നടന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിലാണ് പതിനഞ്ചംഗ ടീമിനെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുക. രോഹിത് ശര്‍മ്മ ടീമിലില്ല, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനത്തിന് മുന്നോടിയായി രോഹിത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ജൂണ്‍ 14 മുതല്‍ ബെംഗളൂരുവില്‍ വെച്ചാണ് അഫ്ഗാനിസ്താന്‍-ഇന്ത്യ പോരാട്ടം. കരുണ്‍നായരും കുല്‍ദീപ് യാദവും ശര്‍ദുല്‍ താക്കൂറും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒത്തുകളി വിവാദത്തില്‍ ബിസിസിഐ ക്ലീന്‍ചീറ്റ് നല്‍കിയ മുഹമ്മദ് ഷമിയും ആദ്യ പതിനഞ്ചംഗ ടീമില്‍ ഇടംനേടി. അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുണ്ടായിരുന്ന ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം നല്‍കി.
ടീം - അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജര, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക്ക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ശര്‍ദുല്‍ താക്കൂര്‍.
Content Highlights; BCCI announces India squad for one-off Afghanistan Test