മെല്‍ബണ്‍: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരവും ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടി (3-0). വെള്ളിയാഴ്ച മൂന്നാം ട്വന്റി 20-യില്‍ ഏഴു വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ആറിന് 142, ഓസ്ട്രേലിയ 17.4 ഓവറില്‍ മൂന്നിന് 145.
50 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെനിന്ന ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കളിയിലെയും പരമ്പരയിലെയും താരമായി. ആരോണ്‍ ഫിഞ്ച് 37 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 13 റണ്‍സെടുത്ത് പുറത്തായി. ടേണര്‍ 22 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. 45 പന്തില്‍ 57 റണ്‍സെടുത്ത കുശാല്‍ പെരേര മാത്രമാണ് മികച്ച ബാറ്റിങ് പുറത്തെടുത്തത്. മറ്റുള്ളവരെല്ലാം പരാജയമായി. ഓസീസിനായി സ്റ്റാര്‍ക്ക്, റിച്ചാര്‍ഡ്‌സണ്‍, കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Australia vs Sri Lanka T20 Cricket David Warner
Share this Article
Related Topics