അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നിലകിട്ടാതെ പാകിസ്താന്‍. ഡേവിഡ് വാര്‍ണറുടെയും (166*) മാര്‍നസ് ലബൂഷെയ്നിന്റെയും (126*) സെഞ്ചുറി മികവില്‍ ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു.
ആദ്യടെസ്റ്റിലും വാര്‍ണറും ലബൂഷെയ്നും സെഞ്ചുറി നേടിയിരുന്നു. ജോ ബേണ്‍സിന്റെ (8) വിക്കറ്റ് മാത്രമാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ബേണ്‍സിനെ നഷ്ടമായെങ്കിലും പിന്നീട് പാകിസ്താന് സന്തോഷിക്കാനുള്ള അവസരങ്ങള്‍ ഓസീസ് നല്‍കിയില്ല.
രണ്ടാം വിക്കറ്റില്‍ ചേര്‍ന്ന വാര്‍ണറും ലബൂഷെയ്നും ഇതുവരെ 294 റണ്‍സെടുത്തു. പാകിസ്താനെതിരേ രണ്ടാം വിക്കറ്റില്‍ ഓസീസിന്റെ ഉയര്‍ന്ന കൂട്ടുകെട്ടും അഡ്ലെയ്ഡിലെ മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമാണിത്. 228 പന്ത് നേരിട്ട വാര്‍ണര്‍ 19 ഫോര്‍ നേടി. 205 പന്ത് നേരിട്ട ലബൂഷെയ്ന്‍ 17 ഫോര്‍ കണ്ടെത്തി. മഴമൂലം ആദ്യദിനം 73 ഓവര്‍ മാത്രമാണ് എറിഞ്ഞത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ പാകിസ്താന് പരമ്പരയില്‍ പിടിച്ചുനില്‍ക്കാന്‍ വിജയം അനിവാര്യമാണ്.
Content Highlights: Australia vs Pakistan Test Cricket David Warner Century