പന്ത് ബൗണ്ടറി കടന്നില്ല; എന്നിട്ടും കിട്ടി സിക്‌സ്


ചിലപ്പോള്‍ ഒരു ക്യാച്ചില്‍ അവസാനിക്കുമായിരുന്ന ആ പന്തില്‍ പക്ഷേ അമ്പയര്‍ സിക്‌സ് അനുവദിക്കുകയായിരുന്നു.

മെല്‍ബണ്‍: വിചിത്ര സംഭവങ്ങള്‍ നിറഞ്ഞതാണ് ഇത്തവണത്തെ ബിഗ് ബാഷ് ലീഗ്. കഴിഞ്ഞ ദിവസം പെര്‍ത്ത് സ്‌കോച്ചേഴ്‌സും മെല്‍ബണ്‍ റെനഗേഡ്‌സും തമ്മില്‍ നടന്ന മത്സരവും ഇത്തരത്തിലുള്ള ഒരു സംഭവത്തിന് സാക്ഷിയായി.

പെര്‍ത്ത് സ്‌കോച്ചേഴ്‌സ് താരം ആസ്റ്റണ്‍ ടര്‍ണര്‍ പൊക്കിയടിച്ച പന്ത് ചെന്ന് തട്ടിയത് മെല്‍ബണിലെ ഡോക്ക്ലാന്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ തട്ടി ഗ്രൗണ്ടില്‍ വീണു. ചിലപ്പോള്‍ ഒരു ക്യാച്ചില്‍ അവസാനിക്കുമായിരുന്ന ആ പന്തില്‍ പക്ഷേ അമ്പയര്‍ സിക്‌സ് അനുവദിക്കുകയായിരുന്നു. ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരമാണ് ആസ്റ്റണ്‍ ടര്‍ണര്‍.

മെല്‍ബണ്‍ റെനഗേഡ്‌സിന്റെ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ 12-ാം ഓവറിലായിരുന്നു സംഭവം. കാലാവസ്ഥാ പ്രശ്നങ്ങളെ തുടര്‍ന്ന് മത്സരങ്ങള്‍ ഉപേക്ഷിക്കുന്ന അവസ്ഥ വരാതിരിക്കാനാണ് സ്റ്റേഡിയത്തില്‍ മേല്‍ക്കൂര ഉപയോഗിക്കുന്നത്.

പന്ത് ഇത്തരത്തില്‍ മേല്‍ക്കൂരയില്‍ തട്ടിയാല്‍ സിക്‌സ് അനുവദിക്കുന്ന നിയമം ഓസ്‌ട്രേലിയയില്‍ നിലവിലുണ്ട്. സിക്‌സ് ലഭിച്ചെങ്കിലും ഈ നിയമത്തോട് ആസ്റ്റണ്‍ ടര്‍ണർക്ക് യോജിപ്പില്ല. ഇതൊരു മോശം നിയമമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Content Highlights: ashton turner awarded a six for hitting stadium roof

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram