കൊളംബോ: ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ എയ്ഞ്ചലോ പെരേരയ്ക്ക് അപൂര്‍വ്വ റെക്കോഡ്. ഫ്സ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ രണ്ട് തവണ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താമായി പെരേര പുതിയ ചരിത്രമെഴുതി.
മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ എയ്റ്റ് മത്സരത്തില്‍ സിന്‍ഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെതിരേ എന്‍.സി.സിക്ക് വേണ്ടിയായിരുന്നു പെരേരയുടെ ചരിത്ര ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സില്‍ 203 പന്തില്‍ 20 ഫോറും ഒരു സിക്‌സുമടക്കം 201 റണ്‍സാണ് പെരേര അടിച്ചെടുത്തത്. രണ്ടാമിന്നിങ്‌സില്‍ 268 പന്തില്‍ 20 ഫോറും മൂന്ന് സിക്‌സുമടക്കം 231 റണ്‍സ് നേടി. എന്നാല്‍ ഈ മത്സരത്തില്‍ പെരേരയുടെ ടീം എന്‍.സി.സി പരാജയപ്പെട്ടു. സിന്‍ഹളീസിനോട് 194 റണ്‍സിനാണ് എന്‍.സി.സി തോറ്റത്.
1938-ല്‍ കെന്റിന്റെ താരം ആര്‍തര്‍ ഫാഗാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. എസെക്‌സിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 202 റണ്‍സുമാണ് ഫാഗ് അടിച്ചെടുത്തത്. ഇതോടെ 80 വര്‍ഷത്തിന് ശേഷം ഇങ്ങനെയൊരു നേട്ടത്തിലെത്തുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോഡും പെരേര സ്വന്തമാക്കി.
ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 14 ഇരട്ടസെഞ്ചുറികളാണ് പിറന്നത്. 274 റണ്‍സടിച്ച കുശാല്‍ പെരേരയാണ് ടോപ്പ് സ്‌കോറര്‍. ശ്രീലങ്കയ്ക്കായി നാല് ഏകദിനങ്ങളും രണ്ട് ട്വന്റി-20യും എയ്ഞ്ചലോ പെരേര കളിച്ചിട്ടുണ്ട്. 2013-നും 2016-നും ഇടയിലാണിത്. ഈ ചരിത്രപ്രകടനം ലങ്കയുടെ ടെസ്റ്റ് ടീമിലേക്കുന്നതിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുപത്തിയെട്ടുകാരന്‍.
Angelo Perera achieves rare double double in Sri Lankan domestic cricket