സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ സൂപ്പര്‍ ക്യാച്ചുമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. മുഹമ്മദ് ഷമിയുടെ പന്തില്‍ ഓസ്‌ട്രേലിയന്‍ താരം ലബുഷാഗ്നെയെ പുറത്താക്കാന്‍ രഹാനെയെടുത്ത ക്യാച്ചാണ് ചര്‍ച്ചയാകുന്നത്. മുഹമ്മദ് ഷമിയുടെ പന്തിലായിരുന്നു ആ ക്യാച്ച്.
ഷമിയെറിഞ്ഞ പന്ത് മിഡില്‍ സ്റ്റമ്പ് ലക്ഷ്യമാക്കിയുള്ളതായിരുന്നു. ഇത് ലെഗ് സൈഡിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ താരം ഔട്ടാകുകയായിരുന്നു. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വലത്തോട്ട് ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കി. ബുള്ളറ്റ് വേഗത്തില്‍ വന്ന പന്താണ് രഹാനെ പറന്ന് പിടിച്ചത്. ഞൊടിയിടല്‍ പന്ത് രഹാനെയുടെ കൈയിലെത്തി.
ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സില്‍ രഹാനേയുടെ രണ്ടാമത്തെ ക്യാച്ചായിരുന്നു ഇത്. ജഡേജയുടെ പന്തില്‍ ഷോണ്‍ മാര്‍ഷിനെ സ്ലിപ്പില്‍ ക്യാച്ച് ചെയ്തതും രഹാനെയായിരുന്നു.
Content Highlights: Ajinkya Rahane Takes a Stunner Catch India vs Australia