ഓര്‍മകളില്‍ ഹാന്‍സി ക്രോണ്യെ


1 min read
Read later
Print
Share

2002 ജൂണ്‍ ഒന്നിന് വെസ്റ്റേണ്‍ കേപിലുള്ള തന്റെ വസതിയിലേക്ക് ഒരു ചരക്ക് വിമാനത്തില്‍ പറക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് ഹാന്‍സി ക്രോണ്യെ മരിച്ചത്.

ലോക ക്രിക്കറ്റിലേക്ക് ദക്ഷിണാഫ്രിക്ക കുതിച്ചുയര്‍ന്ന കാലത്ത് അതിന്റെ കടിഞ്ഞാണേന്തിയ നായകനായിരുന്നു ഹാന്‍സി ക്രോണ്യെ. 1992, 1996, 1999 ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിച്ച ക്രോണ്യെ 1996, 1999 വര്‍ഷങ്ങളില്‍ ടീമിന്റെ നായകനായിരുന്നു. അന്ന് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ദക്ഷിണാഫ്രിക്ക.

2002 ജൂണ്‍ ഒന്നിന് വിമാനാപകടത്തിലാണ് ക്രോണ്യെ മരിക്കുന്നത്. ഒത്തുകളി വിവാദത്തില്‍പ്പെട്ട് 2000-ത്തില്‍ ക്രോണ്യെയ്ക്ക് വിലക്ക് വന്നിരുന്നു. അതിന്റെ അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് 2002-ല്‍ മരണമടഞ്ഞത്. അതിലെ ദുരൂഹതകള്‍ ഇന്നും തുടരുന്നു. അന്ന് ക്രോണ്യെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച കോച്ച് ബോബ് വൂമര്‍ 2007 ലോകകപ്പിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.

ക്രോണ്യയുടെ പഴയ സഹതാരം പാറ്റ് സിംകോക്‌സ് അടക്കം ഒട്ടേറെയാളുകള്‍ ശനിയാഴ്ച പഴയ നായകനെ സ്മരിച്ചു.

2002 ജൂണ്‍ ഒന്നിന് വെസ്റ്റേണ്‍ കേപിലുള്ള തന്റെ വസതിയിലേക്ക് ഒരു ചരക്ക് വിമാനത്തില്‍ പറക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് ഹാന്‍സി ക്രോണ്യെ മരിച്ചത്.

Content Highlights: 17th death anniversary of Hansie Cronje

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram