സ്പാനിഷ് താരത്തിന്റെ വെല്ലുവിളി മറികടന്ന് ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍


1 min read
Read later
Print
Share

ആറാം റാങ്കുകാരനായ ശ്രീകാന്തിന് 48-ാം റാങ്കുകാരനായ അബിയന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു

നാന്‍ജിങ്: ഇന്ത്യന്‍ താരം കിദംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍. സ്പാനിഷ് താരം പാബ്ലോ അബിയാനെ മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിലാണ് ശ്രീകാന്ത് കീഴടക്കിയത്.

ആറാം റാങ്കുകാരനായ ശ്രീകാന്തിന് 48-ാം റാങ്കുകാരനായ അബിയന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു. മത്സരം 62 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 21-15, 12-21, 21-14.

ആദ്യ ഗെയിം 11-9ന് മുന്നിലെത്തിയ ശ്രീകാന്ത് പിന്നീട് 18 മിനിറ്റിനുള്ളില്‍ ആ ഗെയിം അവസാനിപ്പിച്ചു. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്ന അബിയന്‍ 12-21ന് ശ്രീകാന്തിനെ കീഴടക്കി. ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. തുടക്കത്തില്‍ 11-9ന് സ്പാനിഷ് താരം മുന്നിട്ടു നിന്നെങ്കിലും തിരിച്ചുവന്ന ശ്രീകാന്ത് നിര്‍ണായക ഗെയിം 21-14ന് സ്വന്തമാക്കി.

പ്രീ ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ല്യൂ ഡാരെനാണ് ശ്രീകാന്തിന്റെ എതിരാളി. ഇസ്രായേലിന്റെ മിഷാ സില്‍ബെര്‍മാനെ 21-16, 21-16ന് പരാജയപ്പെടുത്തിയാണ് ഡാരെന്‍ അവസാന പതിനാറിലെത്തിയത്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.

Content Highlights: World Badminton Championships Kidambi Srikanth Pre Quarter

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram