മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്


1 min read
Read later
Print
Share

ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

ക്വലാലംപുര്‍: മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ സൈന നേവാള്‍ പുറത്ത്. സ്പാനിഷ് താരം കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

ആദ്യ ഗെയിമില്‍ 5-2 ലീഡോടു കൂടിയാണ് സൈന മത്സരം ആരംഭിച്ചത്. എന്നാല്‍ തിരിച്ചുവരവ് നടത്തിയ മാരിന്‍ 11-9ന്റെ ലീഡ് നേടി. ഒടുവില്‍ 21-16ന് ആദ്യ ഗെയിമും സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. 7-3ന് ലീഡ് പിടിച്ച മാരിന്‍ 11-6ലെക്ക് ലീഡുയര്‍ത്തി. അവസാനം 21-13ന് ഗെയിമും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി.

നേരത്തെ മുന്‍ ലോകചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സൈന വനിതാ സിംഗിള്‍സ് സെമിയിലെത്തിയത് (21-18, 23-21).

Content Highlights: Saina Nehwal bows out of Malaysia Masters defeat to Carolina Marin in semi final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram