സായ് പ്രണീതും മൂന്നാം റൗണ്ടില്‍; ഇനി എതിരാളി ഒന്നാം റാങ്കുകാരന്‍


1 min read
Read later
Print
Share

വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും മൂന്നാം റൗണ്ടിലെത്തി.

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): എച്ച്.എസ് പ്രണോയിക്ക് പിന്നാലെ സായ് പ്രണീതും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍. 16-ാം സീഡായ സായ് പ്രണീത് കൊറിയയുടെ ലീ ഡോങ് ക്യൂനിനെ തോല്‍പ്പിച്ചാണ് മുന്നേറിയത്.

രണ്ടു ഗെയിമിനുള്ളില്‍ മത്സരം അവസാനിച്ചു. സ്‌കോര്‍: 21-16, 21-15. മൂന്നാം റൗണ്ടില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം റാങ്കുകാരനുമായ കെന്റോ മൊമോറ്റയാണ് സായിയുടെ എതിരാളി.

വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും മൂന്നാം റൗണ്ടിലെത്തി. പരിക്കിനെ തുടര്‍ന്ന് ചൈനീസ് തായ്‌പെയ് ജോഡി ചാങ് ചിങ് ഹ്യുയിയും യാങ് ചിങ് ടുണും പിന്മാറിയതിനാല്‍ ഇന്ത്യന്‍ സഖ്യത്തിന് വാക്ക്ഓവര്‍ ലഭിക്കുകയായിരുന്നു.

അതേസമയം പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്-സന്യാം ശുക്ല സഖ്യം പുറത്തായി. ജപ്പാന്‍ ജോഡിയായ ടകുറ്റോ ഇന്‍യോയും യുകി കനേകോയും നേരിട്ടുള്ള ഗെയിമുകളില്‍ ഇന്ത്യന്‍ ജോഡിയെ തോല്‍പ്പിക്കുകയായിരുന്നു. ആകെ 36 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍: 21-18,21-11.

Content Highlights: Sai Praneeth Advance To The Third Round Badminton World Championships

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram