ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍


1 min read
Read later
Print
Share

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ താരമാണ് സിന്ധു.

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ഇന്ത്യയുടെ പി.വി.സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഏറെക്കുറെ ഏകപക്ഷീയമായ വനിതാവിഭാഗം സെമിയില്‍ നാലാം സീഡായ ചൈനയുടെ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് അഞ്ചാം സീഡായ സിന്ധു തോല്‍പിച്ചത്. സ്‌കോര്‍: 21-7, 21-14. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു.

ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നസോമി ഒകുഹരയാണ് സിന്ധുവിന്റെ എതിരാളി. സെമിയിൽ ഏഴാം സീഡ് ഇൻഡൊനീഷ്യയുടെ രത്ചനോക്ക് ഇന്തനോണിനെയാണ് ഒകുഹര തോൽപിച്ചത്. സ്കോർ: 17-21, 21-18, 21-15.

ആദ്യ ഗെയിം അനായാസമായി തന്നെ സ്വന്തമാക്കിയ സിന്ധുവിനെതിരേ മികച്ച റാലികളോടെ ഫെയി രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിന്ധുവിന്റെ ചില പിഴവുകളില്‍ നിന്ന് തുടക്കത്തില്‍ മുതലെടുക്കാന്‍ കഴിഞ്ഞെങ്കിലും ഈ പോരാട്ടവീര്യം അവസാന വരെ നിലനിര്‍ത്താന്‍ ഫെയിക്കായില്ല.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത് മൂന്നാം ഫൈനലാണ്. 2018ലും 2017ലും. രണ്ട് തവണയും കലാശപ്പേരില്‍ തോല്‍വിയായിരുന്നു ഫലം.

Content Highlights: PV Sindhu BWF World Badminton Semifinal CHEN Yu Fei

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram