നാന്‍ജിങ്: ജപ്പാന്‍കാരന്‍ കെന്റോ മൊമോട്ടയാണ് ബാഡ്മിന്റണിലെ പുതിയ പുരുഷ ലോകചാമ്പ്യന്‍. സിംഗിള്‍സില്‍ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൊമോട്ട തോല്‍പിച്ചത്. സ്‌കോര്‍: 21-11, 21-13. ബാഡ്മിന്റണ്‍ ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ജാപ്പനീസ് താരമാണ് നിലവിലെ ലോക രണ്ടാം റാങ്കുകാരനായ മൊമോട്ട.
രണ്ട് വര്‍ഷം മുന്‍പ് അനധികൃതമായി ഒരു ചൂതാട്ട കേന്ദ്രം സന്ദര്‍ശിച്ചതിന് ജാപ്പനീസ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ താരമാണ് കെന്റോ. ഇതുമൂലം റിയോ ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാന്‍ കെന്റോയ്ക്ക് കഴിഞ്ഞിരുന്നില്ല.
ജപ്പാന്റെ മയു മത്സുമോട്ടോ-വകാന നഗാഹാര സഖ്യം വനിതാ ഡബിള്‍സിലും ചൈനയുടെ ഷെങ് സിവെയ്-ഹ്വാങ് യാഖ്വിങ് സഖ്യം മിക്‌സഡ് ഡബിള്‍സിലും ചൈനയുടെ ലി യുന്‍ഹ്യു-ലിയു യുചെന്‍ സഖ്യം പുരുഷ ഡബിള്‍സിലും കിരീടം നേടി.
Content Highlights: Kento Momota first Japanese man to win Badminton World Championships