ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): അട്ടിമറി ജയത്തോടെ ഇന്ത്യയുടെ ബി.സായി പ്രണീത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം റൗണ്ടില്‍ ആറാം സീഡായ ഇന്‍ഡൊനീഷ്യയുടെ ആന്തണി സിനിസുക ജിന്റ്റിങ്ങിനെയാണ് സായി പ്രണീത് തോല്‍പിച്ചത്. സ്‌കോര്‍: 21-19, 21-13.
മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവയ സായി പ്രണീത് ഇതാദ്യമായാണ് ലോക ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റ് പതിനാറാം സീഡായ സായിപ്രണീത് 42 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിലാണ് ജിന്റ്റിങ്ങിനെ അട്ടിമറിച്ചത്.
ഒപ്പത്തെിനൊപ്പം നീങ്ങിയ ഒന്നാം ഗെയിമില്‍ അവസാന നിമിഷമാണ് പ്രണോയ് കീഴടങ്ങിയത്. ആറു തവണ പോയിന്റില്‍ തുല്ല്യനിലയിലായിരുന്നു പ്രണോയ്. 19-19 എന്ന സ്‌കോറില്‍ ഒപ്പം പിടിച്ചശേഷമണ് 19-21 എന്ന സ്‌കോറിന് ഗെയിം വിട്ടുകൊടുത്തത്.
എന്നാല്‍, ഈ മികവ് രണ്ടാം ഗെയിമില്‍ ആവര്‍ത്തിക്കാന്‍ പ്രണോയ്ക്കായില്ല. നാലു പോയിന്റ് കഴിഞ്ഞപ്പോള്‍ തീര്‍ത്തും ഏകപക്ഷീയമായാണ് മൊമൊട്ടോ പോയിന്റുകള്‍ വാരിക്കൂട്ടിയത്.
ക്വാര്‍ട്ടറില്‍ മലേഷ്യയുടെ പതിനാലാം സീഡ് ലീ സി ജിയായാണ് കെന്റോയുടെ എതിരാളി.
ഇന്ത്യയുടെ കെ.ശ്രീകാന്ത്, പി.വി.സിന്ധു, സൈന നേവാള്‍ എന്നിവരെല്ലാം മൂന്നാം റൗണ്ടില്‍ കളിക്കുന്നുണ്ട്.
Content Highlights: BWF World Badminton Championship Basel Prannoy Srikanth Sindhu Saina SaiPraneeth