നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വനിത സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ നാലാം സീഡായ തായ്ലന്‍ഡിന്റെ രത്ചനോക്ക് ഇന്തനോനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പിച്ചത്. ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സൈന സ്വന്തമാക്കി.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോക ആറാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ഡാരന്‍ ല്യൂവിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 18-21, 18-21.
വാശിയേറിയ മത്സരത്തില്‍ 21-16, 21-19 എന്ന സ്‌കോറിനായിരുന്നു പത്താം സീഡായ സൈനയുടെ വിജയം. ആദ്യം ഗെയിമിന്റെ ഇടവേള സമയത്ത് 11-8 എന്ന സ്‌കോറില്‍ സൈന മുന്നിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്കു പിന്നാലെ തായ്ലന്‍ഡ് താരത്തിന്റെ പിഴവുകള്‍ മുതലെടുത്ത സൈന 21-16 ന് ആദ്യം ഗെയിം നേടി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവായ സ്പെയിനിന്റെ കരോലിന മാരിനാണ് സൈനയുടെ എതിരാളി. വ്യാഴാഴ്ചയാണ് മത്സരം.
മൂന്നാം റൗണ്ടില്‍ തുര്‍ക്കിയുടെ അലിയെ ഡെമിര്‍ബാഗിനെ 21-17, 21-8 എന്ന സ്‌കോറിന് മറികടന്നാണ് സൈന നാലാം റൗണ്ടില്‍ പ്രവേശിച്ചത്.
Content Highlights: badminton world championships saina beat intanon