ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എം.പി. ജാബിറിന് ഫൈനലിലെത്താനായില്ല.
സെമിയിലെ മൂന്നാം ഹീറ്റ്സില്‍ ഓടിയ ജാബിര്‍ 49.71 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഈ ഹീറ്റ്‌സിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ഫൈനലിലെത്തി. ആദ്യദിനം യോഗ്യതാറൗണ്ടില്‍ 49.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജാബിര്‍ സെമിയിലെത്തിയത്.
നേരത്തെ വെള്ളിയാഴ്ച രാത്രി ഈയിനത്തിലെ ഒന്നാം ഹീറ്റ്‌സില്‍ 49.62 സെക്കന്‍ഡില്‍, മൂന്നാമതായി ഫിനിഷ് ചെയ്താണ് ജാബിര്‍ സെമി ഉറപ്പിച്ചത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശിയായ ജാബിറിന്റെ ഈയിനത്തിലെ മികച്ച സമയം 49.13 സെക്കന്‍ഡാണ്.
Content Highlights: World Athletics Championships MP Jabir misses out on 400m hurdles final