ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മലയാളി താരം എം.പി. ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് സെമിയില്‍


1 min read
Read later
Print
Share

ഒന്നാം ഹീറ്റ്സില്‍ 49.62 സെക്കന്‍ഡില്‍, മൂന്നാമതായി ഫിനിഷ് ചെയ്താണ് ജാബിര്‍ സെമി ഉറപ്പിച്ചത്

ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിയായ എം.പി. ജാബിര്‍ സെമിഫൈനലില്‍.

വെള്ളിയാഴ്ച രാത്രി ഈയിനത്തിലെ ഒന്നാം ഹീറ്റ്സില്‍ 49.62 സെക്കന്‍ഡില്‍, മൂന്നാമതായി ഫിനിഷ് ചെയ്താണ് ജാബിര്‍ സെമി ഉറപ്പിച്ചത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശിയായ ജാബിറിന്റെ ഈയിനത്തിലെ മികച്ച സമയം 49.13 സെക്കന്‍ഡാണ്.

മറ്റൊരു ഇന്ത്യന്‍ താരമായ ധരുണ്‍ അയ്യസാമിക്ക് (50.55 സെ.) യോഗ്യത നേടാനായില്ല. അഞ്ചു ഹീറ്റ്സുകളായാണ് പ്രാഥമിക ഘട്ടം. ഓരോ ഹീറ്റ്സില്‍നിന്നും നാലുപേര്‍ വീതവും അതിനുശേഷം മികച്ച നാല് അഞ്ചാംസ്ഥാനക്കാരും സെമിയിലെത്തും.

അതേസമയം ലോങ്ജമ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മലയാളി ലോങ്ജമ്പര്‍ എം. ശ്രീശങ്കറിന് ലോക അത്ലറ്റിക് മീറ്റില്‍ ഫൈനലിലെത്താനായില്ല. മീറ്റിലെ ആദ്യ ഇനമായ ലോങ്ജമ്പില്‍ 7.62 മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്. ഫൈനലിന്റെ യോഗ്യതാമാര്‍ക്ക് 8.15 മീറ്ററായിരുന്നു.

Content Highlights: World Athletic Championships Malayali star MP Jabir in the 400m hurdles semis

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram