ബര്‍ണോ (ചെക്ക് റിപ്പബ്ലിക്ക്): ചെക്ക് റിപ്പബ്ലിക്കിലെ ബര്‍ണോയില്‍ നടന്ന രാജ്യാന്തര അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ നേട്ടവുമായി മലയാളി സ്പ്രിന്റര്‍ വി.കെ വിസ്മയ.
വനിതകളുടെ 400 മീറ്ററിലാണ് താരത്തിന്റെ സ്വര്‍ണ നേട്ടം. 52.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ് വിസ്മയ തന്റെ കരിയറിലെ മികച്ച സമയംകൂടിയാണ് ബര്‍ണോയില്‍ കുറിച്ചത്.
ഇതേ ഇനത്തില്‍ 53.47 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഇന്ത്യയുടെ തന്നെ എം.ആര്‍ പൂവമ്മ വെള്ളിയും 53.67 സെക്കന്റില്‍ ഫിനിഷ് ചെയ്ത ശുഭ വെങ്കിടേശന്‍ വെങ്കലവും സ്വന്തമാക്കി.
കഴിഞ്ഞ മാസം ചെക്ക് റിപ്പബ്ലിക്കില്‍ തന്നെ കുറിച്ച 52.48 എന്ന തന്റെ തന്നെ മികച്ച സമയമാണ് വിസ്മയ ഇത്തവണ തിരുത്തിയത്.
Content Highlights: Indian sprinter VK Vismaya wins 400m gold in Czech Republic