ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ സെമി കാണാതെ മടങ്ങി. രണ്ടാമത്തെ ഹീറ്റ്സില്‍ മത്സരിച്ച ജിന്‍സണ്‍ പത്താംസ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.
മൂന്ന് മിനിറ്റ് 39.86 സെക്കന്‍ഡിലാണ് ജിന്‍സണ്‍ ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 35.24 സെക്കന്‍ഡാണ് മലയാളി താരത്തിന്റെ മികച്ചപ്രകടനം. എന്നാല്‍, ആ പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായില്ല.
പുരുഷ ഷോട്ട്പുട്ടില്‍ സീസണിലെ മികച്ച പ്രകടനം (20.43 മീറ്റര്‍) കാഴ്ചവെച്ചെങ്കിലും തേജീന്ദര്‍ പാല്‍ ടൂറിനും മുന്നേറാനായില്ല. ആദ്യത്തെ ശ്രമത്തിലാണ് മികച്ച ദൂരം പിന്നിട്ടത്. രണ്ടാമത്തെ ശ്രമം ഫൗളായി. മൂന്നാമത്തെ ശ്രമത്തില്‍ 19.55 മീറ്റര്‍ ദൂരം മാത്രമേ പിന്നീടാനായുള്ളൂ. 20.90 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.
Content Highlights: IAAF World Championships Jinson Johnson fail to make final in 1500m