ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച ദോഹയില്‍ തുടക്കമാകുകയാണ്. പത്തുദിവസം നീളുന്ന കായികോത്സവത്തില്‍ 209 രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. 24 ഇനങ്ങളിലായി 1972 അത്‌ലറ്റുകളാണ് മത്സരിക്കുന്നത്.
ഐ.എ.എ.എഫില്‍ 214 അംഗരാജ്യങ്ങളുണ്ട്. അതില്‍ 209 രാജ്യങ്ങള്‍ ദോഹയില്‍ പങ്കെടുക്കും. അഭയാര്‍ഥി അത്‌ലറ്റുകളുടെ ടീമുമുണ്ടാകും. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ലോകചാമ്പ്യന്‍ഷിപ്പാണിത്. 1972 കായികതാരങ്ങളാണ് രംഗത്ത്. 1054 പുരുഷന്‍മാരും 918 വനിതകളും.
ഉത്തേജക വിവാദത്തെ തുടര്‍ന്ന് റഷ്യന്‍ അത്‌ലറ്റിക്ക് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അവര്‍ അംഗീകൃത നിഷ്പക്ഷ അത്‌ലറ്റുകളായി മത്സരിക്കും. 101 രാജ്യങ്ങള്‍ ഒരു താരത്തെ മാത്രമാണ് ദോഹയിലേക്ക് അയച്ചിട്ടുള്ളത്. അമേരിക്കയുടേതാണ് വലിയ സംഘം - 159 പേര്‍. ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കുന്ന 27 അംഗ സംഘത്തില്‍ 12 മലയാളികളുണ്ട്.
Content Highlights: IAAF World Athletics Championships 209 countires and 1972 athlets to compete