ദോഹ: ലോക അത്‌ലറ്റിക് മീറ്റില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അത്‌ലറ്റ് അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സാണ്. ആറ് മീറ്റുകളിലായി 16 മെഡലുകള്‍. ഇതില്‍ 11 സ്വര്‍ണം. 33-ാം വയസ്സില്‍ ദോഹ ലോകചാമ്പ്യന്‍ഷിപ്പിലൂടെ ഒരിക്കല്‍ക്കൂടി ഫെലിക്‌സ് ട്രാക്കിലിറങ്ങുന്നു. ഇക്കുറി വ്യക്തിഗത ഇനങ്ങളില്‍ യോഗ്യതനേടാനായില്ല. 4x400 റിലേ ടീമിലാണ് ഫെലിക്‌സ് മത്സരിക്കുക.
2005-ല്‍ ഹെല്‍സിങ്കിയില്‍ തുടങ്ങി 2017-ല്‍ ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പ് വരെ ആറു മീറ്റുകളില്‍ പങ്കെടുത്തു. 200, 400, റിലേ ഇനങ്ങളിലായിരുന്നു സ്വര്‍ണം.
13 മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഫെലിക്‌സ് അന്താരാഷ്ട്ര മത്സരവേദിയിലെത്തുന്നത്. ഇതിനിടെ ഒരു മകള്‍ പിറന്നു. കമ്രിന്‍ എന്നാണ് കുട്ടിയുടെ പേര്. പ്രസവം കഴിഞ്ഞ് അധികം വൈകാതെ പരിശീലനം തുടങ്ങി. അടുത്ത ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള ഒരുക്കംകൂടിയാണിത്.
Content Highlights: ALLYSON FELIX THE MOTHER COMEBACK TO INSPIRE