തൃശൂര്‍: പൂര നഗരിയില്‍ രക്തദാനത്തിന്റെ സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. ബ്ലഡ് ഡൊണേഴ്‌സ് കേരള തൃശൂര്‍ ഘടകമാണ് തേക്കിന്‍കാട്ടില്‍ രക്തം നല്‍കാന്‍ സന്നദ്ധരായവരെ തേടി ഇറങ്ങിയത്.
രക്തദാനത്തിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക എന്നതാണ് ഇവര്‍ നടത്തുന്ന ക്യാമ്പയിന്റെ മുഖ്യലക്ഷ്യം. നിലവില്‍ തൃശൂരിലെ മുപ്പതോളം രക്ത ബാങ്കുകളിലേക്ക് ഇവര്‍ രക്തം നല്‍കുന്നുണ്ട്. 80 വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലായി 10,000 -ത്തോളം അംഗങ്ങളും ഇവര്‍ക്കുണ്ട്. പുരത്തിനെത്തുന്നവരില്‍ രക്തം നല്‍കാന്‍ തയ്യാറുള്ളവരുടെ പേരും നമ്പറും രക്തഗ്രൂപ്പും ശേഖരിക്കുന്ന ജോലിയിലാണിവര്‍.
തൃശൂരിന് പുറത്ത് സ്‌നേഹ സദ്യ, സ്‌നേഹ പുതപ്പ്, അനാഥാലയങ്ങള്‍ക്ക് ഭക്ഷണം കൊടുക്കല്‍, പൊതിച്ചോറ് കൊടുക്കല്‍ തുടങ്ങി വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്താറുണ്ട്.
2011-ല്‍ വിനോദ് ഭാസ്‌കരന്‍ എന്ന കോട്ടയം സ്വദേശിയായ കണ്ടക്ടറാണ് ബി.ഡി.കെ യുടെ സ്ഥാപകന്‍. നാലു വര്‍ഷം മുമ്പാണ് തൃശൂര്‍ ഘടകം സ്ഥാപിതമായത്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനുള്ള സംസ്ഥാന പുരസ്‌കാരവും ഇവരെ തേടിയെത്തി.