എരമംഗലം(മലപ്പുറം): മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം സമൂഹത്തിന് നല്‍കി കാഞ്ഞിരമുക്ക് തോന്നിക്കുറുമ്പക്കാവ് ക്ഷേത്രത്തിലെ ഉത്സവവരവ് കമ്മിറ്റി മദ്രസയില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
കാഞ്ഞിരമുക്ക് തറയില്‍പള്ളി തന്‍വീറുല്‍ ഇസ്ലാം മദ്രസയിലാണ് വരവുകമ്മിറ്റി സമൂഹ നോമ്പുതുറ നടന്നത്. നിരവധിപേര്‍ നോമ്പുതുറയില്‍ പങ്കെടുത്തു. ഭാരവാഹികളായ സുഭാഷ്, വിജിത്ത്, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: temple committee organised ifthar meet at eramangalam,malappuram