എടവണ്ണപ്പാറ: വാഴക്കാട്ടുകാര്‍ നോമ്പുതുറക്കുന്നത് കതിനയുടെ ശബ്ദംകേട്ട്. നാലു നൂറ്റാണ്ടായി വാഴക്കാട് വലിയ ജുമാ മസ്ജിദില്‍ റംസാനില്‍ നോമ്പ് തുറക്കാനായെന്ന സമയമറിയിച്ച് കതിന പൊട്ടിക്കുന്നു.
വാഴക്കാട്ടെ ചുറ്റളവില്‍ ആറു കിലോമീറ്റര്‍ പരിധിയില്‍ ഈയൊച്ച കേള്‍ക്കാനാകും. ഉച്ചഭാഷിണിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആഡംബരമായിരുന്ന കാലത്ത് സമയം അറിയിക്കാനുള്ള എളുപ്പവഴിയായിരുന്നു വെടിയൊച്ച.
35 വര്‍ഷമായി മച്ചിങ്ങപ്പുറായ അബ്ദുല്ലയാണ് കതിനപൊട്ടിക്കുന്നത്. പുണ്യപ്രവൃത്തി ആയതിനാല്‍ പ്രതിഫലം വാങ്ങാതെയാണ് റംസാനില്‍ അബ്ദുല്ല ദിവസവും ഇത് ചെയ്തുവരുന്നത്. വെടിമരുന്ന് നിറയ്ക്കല്‍ ഉച്ചയ്ക്ക്ശേഷമുള്ള ബാങ്കിന് മുമ്പ് തുടങ്ങും. അബ്ദുല്ല ഇത് സഹോദരനില്‍നിന്ന് ഏറ്റെടുത്തതാണ്.
Content Highlights: ramadan, ramadan 2019, vazhakkad, malappuram,