നോമ്പ് തുറ അറിയിക്കാന്‍ ഇത്തവണയും പീരങ്കികള്‍ മുഴങ്ങും


1 min read
Read later
Print
Share

സുരക്ഷ പരിശോധിച്ച് പീരങ്കിവെടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഷാര്‍ജ പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് മാനേജ്മെന്റ് വ്യക്തമാക്കി.

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാനകേന്ദ്രങ്ങളില്‍ നോമ്പുതുറയുടെ സമയം ഇത്തവണയും പീരങ്കികള്‍ മുഴങ്ങുമെന്ന് ഷാര്‍ജ പോലീസ്. സുരക്ഷ പരിശോധിച്ച് പീരങ്കിവെടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഷാര്‍ജ പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് മാനേജ്മെന്റ് വ്യക്തമാക്കി.

ഷാര്‍ജ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലും ഉപനഗരങ്ങളിലുമായി പതിനൊന്നിടങ്ങളിലാണ് ഇഫ്താര്‍ പീരങ്കികള്‍ ഇത്തവണ മുഴങ്ങുക എന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. അതീസുരക്ഷ പാലിച്ചാണ് പീരങ്കികള്‍മുഴങ്ങുക. പ്രദേശവാസികള്‍ക്ക് വ്യക്തമായി കാണാന്‍ പറ്റുന്ന വിധത്തിലായിരിക്കും പിരങ്കികള്‍ സ്ഥാപിക്കുകയെന്ന് ഷാര്‍ജ പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് മാനേജ്മെന്റിലെ സെക്യൂരിറ്റി ആന്‍ഡ് ഗാര്‍ഡ് ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അല്‍ അസൈ്വദ് പറഞ്ഞു. പീരങ്കി മുഴങ്ങുന്നത് കാണാന്‍ സാധാരണ നിരവധിപ്പേരാണ് എമിറേറ്റിന്റെ വിവിധഭാഗങ്ങളില്‍ എത്താറുള്ളത്. പീരങ്കികളുടെ നിലവാരം പരിശോധിച്ച് പ്രവര്‍ത്തനം ഉറപ്പുവരുത്തിക്കഴിഞ്ഞതായും പോലീസ് അറിയിച്ചു.

പീരങ്കി മുഴങ്ങുന്നത് കാണാന്‍ എത്തുന്നവര്‍ക്ക് ലഘുനോമ്പുതുറയും ഒരുക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഷാര്‍ജയിലെ ഇഫ്താര്‍ പീരങ്കികളുടെ ചരിത്രത്തിന്. 1803 മുതല്‍ 1866 വരെ ഷാര്‍ജ ഭരിച്ചിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ ഭരണകാലത്താണ് നോമ്പ് തുറ അറിയിക്കാന്‍ പീരങ്കി മുഴക്കല്‍ ആരംഭിച്ചത്. കടലിലും മരുഭൂമിയിലും വിവിധ ആവശ്യങ്ങള്‍ക്കായി പോയവരെ നോമ്പുതുറ സമയം അറിയിക്കാനായിട്ടാണ് അക്കാലത്ത് പീരങ്കി മുഴക്കല്‍ ആരംഭിച്ചത്. അത് ഇന്നും മുടങ്ങാതെ തുടരുകയാണ്. ഷാര്‍ജയില്‍ മാത്രമല്ല ദുബായ് അടക്കം മറ്റ് എമിറേറ്റുകളിലും പതിവുപോലെ ഇത്തവണയും റംസാനില്‍ പീരങ്കിശബ്ദം മുഴങ്ങും.

Content Highlights: Ramadan 2019; Sharjah Ifthar Time Announcement

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram