കാക്കനാട്: പള്ളിയിലെ നോമ്പുതുറക്കാന്‍ കൊച്ചിക്കാരുടെ പ്രിയപ്പെട്ട പാനീയമായ കുലുക്കി സര്‍ബത്തും. കാക്കനാട് ഓലിമുഗള്‍ ജുമാ മസ്ജിദിലെ നോമ്പുതുറ പരിപാടിയിലാണ് കുലുക്കിസര്‍ബത്ത് ഒരുക്കിയത്.
പള്ളിയില്‍ നോമ്പുതുറക്കെത്തുന്ന ഒരുകൂട്ടം യുവാക്കളാണ് ഈ ആശയം മുന്നോട്ടുവെച്ചത്. 600 പേര്‍ക്ക് കുലുക്കിസര്‍ബത്ത് വിതരണം ചെയ്തു. യുവാക്കളും പ്രായമായവരും കുലുക്കിയെ ആവേശത്തോടെ സ്വീകരിച്ചു. ഇതുകൂടാതെ തരിക്കഞ്ഞി, ചായ, സമൂസ തുടങ്ങിയവയും നോമ്പുതുറക്കെത്തിയവര്‍ക്കായി വിളമ്പി.
സാധാരണ ദിവസങ്ങളില്‍ ജ്യൂസ് നല്‍കുമ്പോള്‍, ഞായറാഴ്ച പതിവില്‍നിന്ന് വ്യത്യസ്തമായി കുലുക്കിസര്‍ബത്ത് നല്‍കിയതിന്റെ കൗതുകത്തിലാണ് എല്ലാവരും.
Content Highlights: kulukki sarbath for ifthar at kakkanad olimugal masjid