കോഴിക്കോട്ടങ്ങാടിയില്‍ 'ഒരു ചൈനീസ് നോമ്പുതുറ'


1 min read
Read later
Print
Share

കോഴിക്കോട് കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന ചൈനീസ് ഫാക്ടറി എന്ന ചൈനീസ് റസ്റ്റോറന്റിലാണ് ചൈനീസ്-മലബാറി ഫ്യൂഷന്‍ വിഭവങ്ങളുടെ നോമ്പുതുറ ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട്: വ്യത്യസ്തമായ വിഭവങ്ങള്‍കൊണ്ട് എന്നും അതിശയിപ്പിക്കുന്നതാണ് മലബാറിലെ നോമ്പുതുറ. ഇത്തവണയും മലബാറുകാര്‍ക്ക് വ്യത്യസ്തമായ വിഭവങ്ങള്‍കൊണ്ട് നോമ്പുതുറക്കാന്‍ ഒരവസരം ലഭിക്കുകയാണ്. കോഴിക്കോട് ചൈനീസ് ഫാക്ടറിയുടെ ഒരു ചൈനീസ് നോമ്പുതുറയിലൂടെ...

കോഴിക്കോട് കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന ചൈനീസ് ഫാക്ടറി എന്ന ചൈനീസ് റസ്റ്റോറന്റിലാണ് ചൈനീസ്-മലബാറി ഫ്യൂഷന്‍ വിഭവങ്ങളുടെ നോമ്പുതുറ ഒരുക്കിയിരിക്കുന്നത്. തനതായ ചൈനീസ് വിഭവങ്ങള്‍ക്കൊപ്പം മലബാര്‍ രുചികൂടി ഉള്‍ക്കൊള്ളിച്ചുള്ള വ്യത്യസ്ത വിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

മുപ്പതിലേറെ വകഭേദങ്ങളിലുള്ള മോമോസ്, ജാക്കി ചാന്‍ ബീഫ് ബിരിയാണി, ബ്രൂസ് ലീ ചിക്കന്‍ ബിരിയാണി, ഇറച്ചിക്കറിയിട്ട ഫ്രൈഡ് റൈസ് തുടങ്ങി ഇതുവരെ ആരും കേള്‍ക്കാത്തതും അറിയാത്തതുമായ രുചികരമായ വിഭവങ്ങള്‍ ചൈനീസ് ഫാക്ടറിയില്‍ തയ്യാറാണ്.

വ്യത്യസ്തമായ വിഭവങ്ങളിലൂടെ പ്രശ്‌സതമായ ആദാമിന്റെ ചായക്കടയുടെ പുതിയ സംരഭമാണ് കോഴിക്കോട് സില്‍ക്ക് സ്ട്രീറ്റിലെ ചൈനീസ് ഫാക്ടറി. ഒരു വാഹന ഫാക്ടറിയുടെ തീമിലാണ് ഈ ചൈനീസ് റസ്‌റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: chinese factory calicut oru chinese nombu thura ifthar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram