ദുബായ്: ക്ലബ് എഫ്.എം 99.6 ശ്രോതാക്കള്‍ക്കായി നടത്തിയ ഫ്‌ലവേഴ്സ് ഓഫ് റമദാന്‍ പാചക മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ഷാര്‍ജ അല്‍ റയാന്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്നു. വ്യത്യസ്തമായ റംസാന്‍ രുചികളുമായി നിരവധി ശ്രോതാക്കള്‍ മത്സരത്തില്‍ പങ്കെടുത്തു. ബീഗം ഷാഹിനയ്ക്കാണ് ഒന്നാം സ്ഥാനം.
സഫൂറ രണ്ടാം സ്ഥാനവും ഹാജിറ മൂന്നാംസ്ഥാനവും സ്വന്തമാക്കി. മാജിത ത്വാഹായും, ഇഷിതയും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. പാചക വിദഗ്ധരായ തൗഫീഖ് സ്‌കരിയ, വിനീത പ്ലാക്കോട്ട് എന്നിവര്‍ വിധിനിര്‍ണയം നടത്തി. പ്രയോജകരായ ബ്ലാക്ക് ആന്‍ഡ് ഡെക്കെറിന്റെ പ്രതിനിധികളായി ഷാദ്മാന്‍ ശബാബ്, അജയ് എന്നിവര്‍ പങ്കെടുത്തു. ക്ലബ് എഫ്.എം ആര്‍.ജെ മാരായ സ്‌നേഹയും ശ്രുതിയുമായിരുന്നു അവതാരകര്‍.
Content Highlights: club fm uae flavors of ramadan