വിശുദ്ധ റംസാന്‍ മാസാചരണം തുടങ്ങുകയായി. മനസ്സുകൊണ്ടും ശരീരം കൊണ്ടും വ്രതശുദ്ധിയുടെ നാളുകളെ സ്വീകരിക്കാനൊരുങ്ങുകയാണ് വിശ്വാസികള്‍. വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ 200-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ താമസിക്കുന്ന യു.എ.ഇ.യില്‍ വിശുദ്ധ മാസാചാരണത്തെക്കുറിച്ച് ശരിയായ അവബോധമുണ്ടാക്കേണ്ടത് എല്ലാ താമസക്കാരുടെയും ഉത്തരവാദിത്വമാണ്.
അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
* നോമ്പ് തുറക്കുന്നതിന് മുമ്പ് പൊതുസ്ഥലങ്ങളില്‍ െവച്ച് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ നോമ്പെടുക്കുന്നവരുടെ വികാരങ്ങള്‍ മാനിച്ചാകണം ഈ തീരുമാനം.
*മാന്യമായ വസ്ത്രധാരണമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മാളുകളിലോ, ഷോപ്പിങ് കേന്ദ്രങ്ങളിലോ, േെറസ്റ്റാറന്റുകളിലോ ഒക്കെ ഇഫ്താര്‍ സമയത്ത് പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
* ബിസിനസ് മീറ്റിങ്ങുകളും മറ്റും കഴിവതും രാവിലെ സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കുക. ജോലിസമയം സാധാരണയിലും കുറവാണെങ്കിലും ഉച്ച കഴിയുന്നതോടെ നോമ്പെടുക്കുന്നവരുടെ തളര്‍ച്ചയും ക്ഷീണവും കൂടുമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക
* ഉച്ചത്തില്‍ പാട്ടുെവക്കുകയോ, നോമ്പെടുക്കുന്നവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നതും ഒഴിവാക്കണം.
* പൊതുസ്ഥലങ്ങളില്‍െവച്ച് പരസ്യമായുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുക.
* ഇഫ്താര്‍ വിരുന്നുകളിലേക്കുള്ള ക്ഷണം സ്വീകരിക്കുക.
* നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയം കഴിവതും റോഡില്‍ വാഹനവുമായി ഇറങ്ങാതിരിക്കാന്‍ ശ്രമിക്കുക. വ്രതമെടുക്കുന്നവര്‍ക്ക് വേഗം വീടുകളിലെത്താന്‍ ഈ സമയത്ത് വഴിയൊരുക്കുന്നതിന് ഇത് സഹായമാകും.
* ദാനത്തിന്റെ പുണ്യമാസം കൂടിയാണ് റംസാന്‍. രാജ്യത്തുടനീളം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ സമയത്ത് നടക്കും. ഇത്തരം സംരംഭങ്ങളില്‍ പങ്കുചേരാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക.
Content Highlights: Ramdan 2019; Do's and Do not Do's in Uae