കൊടിഞ്ഞി: റംസാനിലെ 27-ാം രാവില്‍ വര്‍ഷങ്ങളായി കൊടിഞ്ഞിപ്പള്ളിയില്‍ നടന്നുവരുന്ന മധുരവിതരണം ഈ വെള്ളിയാഴ്ചയും നടന്നു. വിവിധ മതങ്ങളില്‍പ്പെട്ട സഹോദരങ്ങള്‍ പള്ളിയിലെത്തി മധുരം സ്വീകരിച്ചു.
മണ്ണാന്‍ സമുദായത്തിലെ കുടുംബകാരണവര്‍ തെയ്യുണ്ണി കൊടിഞ്ഞിപ്പള്ളി സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി ഹാജിയില്‍നിന്ന് ആദ്യ അവകാശം ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പള്ളി ഖത്തീബ് അലി അക്ബര്‍ അംദാനി പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. പി.സി. മുഹമ്മദ് ഹാജി, പാലക്കാട്ട് പോക്കു ഹാജി, പി.വി. കോമുക്കുട്ടി ഹാജി, ഇ. ഹംസ ഹാജി, പനക്കല്‍ സിദ്ദീഖ്, പത്തൂര്‍ മൊയ്തീന്‍ ഹാജി, സലീം പൂഴിക്കല്‍, പാട്ടശ്ശേരി സൈതലവി, വി.വി. മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Malappuram Kodinhi juma masjid ramzan