കോഴിക്കോട്: തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ഫിത്വര്‍) ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലൈല്ലി എന്നിവര്‍ അറിയിച്ചു.
ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.
Content Highlights: eidul fitr on june 5 wednesday in kerala