ഭക്ഷണപ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസ് മെമ്പേഴ്സ് തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്.
ചേരുവകള്‍
1. ചെറുനാരങ്ങ - 15 എണ്ണം
2. വെളുത്തുള്ളി - 25 ഗ്രാം
3. ഇഞ്ചി ചെറുതായി അരിഞ്ഞത് - 25 ഗ്രാം
4. പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 എണ്ണം
5. മുളക് പൊടി - 3 ടേബിള്‍ സ്പൂണ്‍ (എരിവിന് ആവശ്യത്തിന് )
6. മഞ്ഞള്‍ പൊടി - 1ടീസ്പൂണ്‍
7. കായം വറുത്ത് പൊടിച്ചത് - 1 ടിസ്പൂണ്‍
8. ഉലുവ പൊടി - 1 ടീസ്പൂണ്‍
9. കടുക് - 1 ടീസ്പൂണ്‍
10. നല്ലെണ്ണ 3 ടേബിള്‍സ്പൂണ്‍
11. ഉപ്പ് - ആവശ്യത്തിന്
12. കറിവേപ്പില - 2 കതിര്‍പ്പ്
തയ്യാറാക്കുന്ന വിധം
നാരങ്ങ നന്നായി കഴുകി തുടച്ച് നാലായി മുറിച്ചെടുക്കുക. ഈ നാരങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും, മഞ്ഞള്‍പ്പൊടിയും പുരട്ടി രണ്ട് ദിവസം ഒരു ഭരണിയില്‍ സൂക്ഷിക്കുക.
ഒരു ചീനചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവയിട്ട് വഴറ്റുക. ഇത് നന്നായി വഴന്ന് വരുമ്പോള്‍ മുറിച്ചു വെച്ചിരിക്കുന്ന നാരങ്ങ ഇതിലേക്ക് ചേര്‍ത്ത് ചെറുതീയില്‍ നാരങ്ങ ഒന്ന് സോഫ്റ്റാകും വരെ വഴറ്റുക. നാരങ്ങ വഴന്ന് കഴിയുമ്പോള്‍ മുളക് പൊടി, ഉലുവാപൊടി, കായപ്പൊടിയും ചേര്‍ത്തിളക്കി തീ ഓഫ് ചെയ്യാം. തണുക്കുമ്പോള്‍ ബോട്ടിലിലാക്കി സൂക്ഷിക്കാം. കുറച്ച് ദിവസം സൂക്ഷിക്കാനാണെങ്കില്‍ 1/4 കപ്പ് വിനാഗിരി കൂടി ഒഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക.