അമ്മയുണ്ടാക്കുന്ന ക്രിസ്മസ് വിഭവങ്ങളും പതിവു പള്ളിയിൽ പോക്കും ഇത്തവണ നടക്കില്ല- ടോണി ലൂക്ക്


1 min read
Read later
Print
Share

ആഘോഷങ്ങളെല്ലാം കോവിഡിനെ മറന്നാകരുതെന്നാണ് എനിക്ക്‌ നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളോടും പറയാനുള്ളത്

ടോണി ലൂക്ക് | Photo: facebook.com|Tony.Luke|photos_all

കുടുംബത്തോടൊപ്പമില്ലാത്ത ക്രിസ്മസാണിത്. ഗോവയിൽ ഹിന്ദി സിനിമാ ഷൂട്ടിങ്ങിലാണ്. ക്രിസ്മസിന്‌ ഏതു തിരക്കിലും വീട്ടിലേക്ക് ഓടിയെത്താറുണ്ട്. പക്ഷേ, കോവിഡ് എല്ലാം മാറ്റിയെഴുതി. അമ്മയുണ്ടാക്കുന്ന ക്രിസ്മസ് വിഭവങ്ങളും പതിവു പള്ളിയിൽ പോക്കും ഇത്തവണ നടക്കില്ല. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. നെഗറ്റീവായിട്ട് കുറച്ചായെങ്കിലും പ്രായമായ മാതാപിതാക്കളെ ഇതിനിടെ കാണേണ്ടാ എന്നുവെച്ചു. അവർ നാട്ടിൽ സുരക്ഷിതരായിരിക്കട്ടെ.

ആഘോഷങ്ങളെല്ലാം കോവിഡിനെ മറന്നാകരുതെന്നാണ് എനിക്ക്‌ നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളോടും പറയാനുള്ളത്. നമ്മുടെ വീട്ടിലിരിക്കുന്ന മാതാപിതാക്കളെക്കുറിച്ച് ഓർമ വേണം.

‘എക്സ്പയറി ഡേറ്റ്’ എന്ന ബിഗ് ബജറ്റ് പ്രോജക്ടാണ് അവസാനം ചെയ്തത്. ഹിന്ദിയിലും തെലുങ്കിലും അത്‌ പ്രദർശനത്തിനെത്തി. എത്രയും വേഗം പുതിയ പ്രോജക്ട് തീർക്കണമെന്നാണ് ആഗ്രഹം. കോവിഡ് ആശങ്കകൾ ഇപ്പോഴും തുടരുന്നതാണ് ഏക തടസ്സം.

Content Highlights: actor tony luke about christmas

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram