റിയോ ഡി ജനെയ്‌റോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷയായ ഗുസ്തിയിലും നിരാശജനകമായ തുടക്കം. ഇന്ത്യ ആദ്യമായി യോഗ്യത നേടിയ 85 കിലോഗ്രാം ഗ്രീക്കോ-റോമന്‍ വിഭാഗത്തില്‍ രവീന്ദര്‍ ഖത്രി പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.
ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ഹംഗറിയുടെ വിക്റ്റര്‍ ലോറിന്‍സ് 9-0ത്തിനാണ് ഖത്രിയെ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടില്‍ തന്നെ പരാജയം സമ്മതിക്കുന്ന തരത്തിലായിരുന്നു ഖത്രിയുടെ പ്രകടനം. ആദ്യ റൗണ്ടില്‍ 5-0ത്തിന് ലോറിന്‍സ് അനായാസം വിജയം സ്വന്തമാക്കി. രണ്ട് മിനിറ്റും 55 സെക്കന്‍ഡുമാണ് ആദ്യ റൗണ്ട് നീണ്ടു നിന്നത്. തുടര്‍ന്ന് നാല് പോയിന്റ് കൂടി നേടി ലോറിന്‍സ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഒളിമ്പിക് അപ്‌ഡേറ്റ്‌സ്