റിയോ ഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലില്‍ ഇന്ത്യന്‍ താരം സാക്ഷി മാലിക്കാണ് വെങ്കലം നേടിയത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്‌ക്കെതിരെ 8-5നായിരുന്നു സാക്ഷിയുടെ വിജയം.
ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി.
സാക്ഷിയുടെ വിജയ നിമിഷം -റിയോയില്‍ നിന്ന് കെ. വിശ്വനാഥ്
ആദ്യ പിരീയഡില്‍ കിര്‍ഗിസ്ഥാന്‍ താരത്തിനെതിരെ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് തിരിച്ചു വന്നത്. ആദ്യ പിരീയഡില്‍ ഐസുലു അഞ്ച് പോയിന്റ് നേടിയപ്പോള്‍ സാക്ഷിയ്ക്ക് ഒരു താക്കീത് ലഭിച്ചു.
സാക്ഷിയുടെ പ്രതികരണം
#WATCH#SakshiMalik talks to ANI after winning 1st medal for India at #Rio2016, says It's best feeling everhttps://t.co/KHgw1rlZCq
— ANI (@ANI_news) August 18, 2016എന്നാല്‍ രണ്ടാം പിരീയഡില്‍ എട്ട് പോയിന്റുമായി സാക്ഷി മത്സരത്തിലേക്ക് തിരിച്ചു വന്നു. സാക്ഷിക്ക് മൂന്ന് ക്ലാസ് പോയിന്റും ഐസുലുവിന് ഒരു ക്ലാസ് പോയിന്റുമാണ് ലഭിച്ചത്.
നേരത്തെ റെപ്പഷാഗെ റൗണ്ടില്‍ മംഗോളിയയുടെ പുറവദോര്‍ജ് ഓര്‍ക്കോനെ പരാജയപ്പെടുത്തിയാണ് സാക്ഷി വെങ്കല മെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്. സ്‌കോര്‍: 12-3.
മെഡല്‍ നേടിയപ്പോള്‍ സാക്ഷിയുടെ വീട്ടിലെ ആഹ്ലാദം
WATCH: Moment when #SakshiMalik 's family saw their daughter end India's medal drought at the Rio Olympics pic.twitter.com/mkGcx6LwQg
— ANI (@ANI_news) August 17, 2016റഷ്യയുടെ വലേറിയ കോബലോവയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷി പരാജയപ്പെട്ടരിന്നു. പിന്നീട് വലേറിയ ഫൈനലിലേക്ക് മുന്നേറിയതോടെ സാക്ഷിയ്ക്ക് റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.
ഒളിമ്പിക് അപ്‌ഡേറ്റ്‌സ്